ഇഴഞ്ഞു നീങ്ങി കൂരാച്ചുണ്ട് റോഡ് പ്രവർത്തി

ഇഴഞ്ഞു നീങ്ങി കൂരാച്ചുണ്ട് റോഡ് പ്രവർത്തി

  • ആരോഗ്യകേന്ദ്രത്തിൽ രോഗികൾ എത്താൻ ബുദ്ധിമുട്ടുന്നു.

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സർക്കാർ ആശുപത്രിയിലേക്കുള്ള റോഡിന്റെ ദയനീയ അവസ്ഥയ്ക്ക് മാസങ്ങളായിട്ടും ശമനമില്ല . തകർന്നു കിടക്കുന്ന റോഡിന്റെ നവീകരണ പ്രവൃത്തി നീണ്ടുപോവുകയാണ്. റോഡിൻ്റെ ഒട്ടുമിക്ക ഭാഗവും ടാറിങ് തകർന്ന് കുഴികൾ രൂപപ്പെട്ടതിനാൽ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി ആളുകൾ യാത്ര ചെയ്യുന്നത്.

കൂരാച്ചുണ്ട് പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും നൂറുകണക്കിന് ആളുകൾ ദിവസേന എത്തിച്ചേരുന്ന സർക്കാർ ആശുപത്രിയിലേക്കുള്ള റോഡ് തകർന്നിട്ട് ഒരുവർഷത്തോളമായിട്ടും അധികൃതർ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. കൂരാച്ചുണ്ട് പഞ്ചായത്ത് 12-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ആശുപത്രി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ളതാണെങ്കിലും റോഡിന്റെ നവീകരണത്തിനായി ഫണ്ട് നൽകേണ്ടത് പഞ്ചായത്താണ്. ഒരു വർഷത്തിലധികമായി റോഡിന്റെ ഈ അവസ്ഥ കാരണം ആരോഗ്യകേന്ദ്രത്തിൽ രോഗികൾ എത്താൻ ബുദ്ധിമുട്ടുന്നു. തകർന്നുകിടക്കുന്ന റോഡിൻ്റെ ദയനീയാവസ്ഥ ഉടൻ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ. കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപാറ, വിനു മ്ലാക്കുഴിയിൽ, രമ ബാബു, ഗോപിനാഥൻ കോന്താലത്ത്, പ്രവീൺ ശങ്കരവേലിൽ എന്നിവർ സംസാരിച്ചു.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )