
ഉമ്മൻ ചാണ്ടിയുടെ ആവേശകരവും സംഭവബഹുലവും ഹൃദയസ്പർശിയുമായ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു
- ഒരു കാലഘട്ടത്തിന്റെ ചരിത്രം കേരളീയ സമൂഹത്തിന് മുന്നിൽ സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ് ഫൗണ്ടേഷൻ്റെ ലക്ഷ്യം.
കോട്ടയം:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആവേശകരവും സംഭവബഹുലവും ഹൃദയസ്പർശിയുമായ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് സിനിമ നിർമ്മിക്കുന്നത്. ഒരു കാലഘട്ടത്തിന്റെ ചരിത്രം കേരളീയ സമൂഹത്തിന് മുന്നിൽ സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ് ഫൗണ്ടേഷൻ്റെ ലക്ഷ്യം. വിനോദ് ഗുരുവായൂർ തിരക്കഥയും സംഭാഷണവും എഴുതും.പുതിയ തലമുറയിലേക്ക് അപ്പയുടെ ജീവിതം കൃത്യമായി എത്തിക്കാൻ സുനിൽ ഗുരുവായൂരിന്റെ തിരക്കഥയ്ക്ക് കഴിയുമെന്ന് തനിക്ക് ഒരു ഉറപ്പുണ്ടെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.

‘അദ്ദേഹത്തിൻ്റെ മരണശേഷം പലരും സിനിമ ചെയ്യുന്നതിനെക്കുറിച്ച്സംസാരിച്ചിരുന്നെങ്കിലും പുതിയൊരു ശൈലിയിൽ തിരക്കഥ തയ്യാറാക്കി സമീപിച്ചത് വിനോദ് ഗുരുവായൂരാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പമാണ് സിനിമയുമായി മുന്നോട്ട് നീങ്ങിയത്. അതിൻ്റെ ജോലികൾ മുന്നോട്ട് പോകുന്നു. ചർച്ചകളും താര നിർണയവുമടക്കം പുരോഗമിക്കുകയാണ്അദ്ദേഹം പറഞ്ഞു
