
പരിസ്ഥിതി ദിനത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു
- ദിനാചരണം ഔഷധ സസ്യ പരിസ്ഥിതി പ്രവർത്തകൻ ചന്തുക്കുട്ടി വൈദ്യർ ഫല വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി, ജി.എച്ച് .എസ്.എസ്. പന്തലായനിയിൽ പരിസ്ഥിതിദിന പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. ദിനാചരണം ഔഷധ സസ്യ പരിസ്ഥിതി പ്രവർത്തകൻ ചന്തുക്കുട്ടി വൈദ്യർ ഫല വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഒൻപതു വർഷക്കാലം ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറിയായ സുനില കെ ,പ്രസിഡൻ്റ് രമ എം.പി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് പരിസ്ഥിതി, ജൈവ വൈവിധ്യ, ശുചിത്വ ക്ലബിലെ അംഗങ്ങളായ കുട്ടികളോട് ഹരിത കർമ്മ സേനാംഗങ്ങൾ സംവാദം നടത്തി.

പരിസ്ഥിതി ക്വിസ്, പോസ്റ്റർ രചന എന്നിവയും സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡൻ്റ് പി.എം ബിജു അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി . ബീനപൂവ്വത്തിങ്കൽ സ്വാഗതം പറഞ്ഞു. എച്ച്. എം സ്മിത ശ്രീധരൻ, ശ്രീമതി പ്രജിഷ .പി.ടി.,പ്രമോദ് രാരോത്ത്, സ്മിത എം.കെ. രോഷ്നി വിനോദ് , ശ്രീജ . എൻ,പ്രവിത പി സി എന്നിവർ ആശംസ അറിയിച്ചു. ചടങ്ങിൽ പരിസ്ഥിത ക്ലബ് കൺവീനർ വിപിൻ പി പി നന്ദി പറഞ്ഞു.
