
എംഡിഎംഎ യുമായി യുവാവ് പിടിയിൽ
- പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു
പേരാമ്പ്ര: പാലേരിക്കടുത്ത് വാടകവീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിലായി. നാദാപുരം കരിങ്കണ്ണീൻ്റവിട ഷഹീറി(37)നെയാണ് പേരാമ്പ്ര എസ്ഐ പി ഷമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് 16 ഗ്രാം എംഡിഎംഎയും 236 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. അടുക്കത്ത് സ്വദേശി അമീർ വാടകയ്ക്കുതാമസിക്കുന്ന വീട്ടിൽനടന്ന പരിശോധനയിലാണ് ഷഹീർ പിടിയിലാകുന്നത്.
CATEGORIES News