പന്തലായനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വായനക്കളരിയ്ക്ക് തുടക്കം കുറിച്ചു

പന്തലായനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വായനക്കളരിയ്ക്ക് തുടക്കം കുറിച്ചു

  • “ഓൾഡ് ഈസ് ഗോൾഡ്” കൂട്ടായ്മ ഏർപ്പെടുത്തിയ വായനക്കളരി പ്രവാസിയായ അരിക്കുളം സുകൃതം ശ്രീനിവാസൻ വിദ്യാർത്ഥി പ്രതിനിധി കൃതിക എസ് പ്രമോദിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:പന്തലായനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ “ഓൾഡ് ഈസ് ഗോൾഡ്” കൂട്ടായ്മ ഏർപ്പെടുത്തിയ വായനക്കളരി പ്രവാസിയായ അരിക്കുളം സുകൃതം ശ്രീനിവാസൻ വിദ്യാർത്ഥി പ്രതിനിധി കൃതിക എസ് പ്രമോദിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബീന പൂവത്തിൽ അധ്യക്ഷത വഹിച്ചു .

ഹെഡ്മിസ്ട്രസ് സ്മിത ശ്രീധരൻ, റിട്ട:അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സതീഷ് കുമാർ ,ജയ്സൺ ചാക്കോ, പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ ,രാമചന്ദ്രൻ കീഴരിയൂർ ,അധ്യാപകരായ പി കെ ബിജു ,പിസി പ്രവിത, രോഷ്നി വിനോദ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )