
എമ്പോള വൈറസ് സംശയം;എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ ഒരു യാത്രക്കാരൻ നിരീക്ഷണത്തിൽ
- സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന് സംശയിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ന് പുലർച്ചെ എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ ഒരു യാത്രക്കാരനിലാണ് എബോളയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയത്. വിമാനത്താവളത്തിലെ ആരോഗ്യപരിശോധനയ്ക്കിടെയാണ് ഇയാളുടെ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് യാത്രക്കാരനെ ഉടൻ തന്നെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കി. രോഗബാധ സ്ഥിരീകരിക്കുന്നതിനായി രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പരിശോധനാഫലം ലഭിക്കുന്നതുവരെ ഇയാളെ കർശന നിരീക്ഷണത്തിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
CATEGORIES News
