എളാട്ടേരി തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്തുത്സവം

എളാട്ടേരി തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്തുത്സവം

  • കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘടനം ചെയ്തു

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എളാട്ടേരി തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. ക്ഷേത്രം പ്രസിഡന്റ് കൃഷ്ണൻ മേറങ്കോട്ട് അധ്യക്ഷനായിരുന്നു. ചെങ്ങോട്ടുകാവ് കൃഷി ഓഫീസർ മുഫീധ,അഞ്ചാം വാർഡ് മെമ്പർ ജ്യോതി നളിനം,ആറാം വാർഡ് മെമ്പർ ബിന്ദു മുതിരക്കണ്ടത്തിൽ, രണ്ടാം വാർഡ് മെമ്പർ സുധ, പന്ത്രണ്ടാം വാർഡ് മെമ്പർ തസ്‌ലീന നാസർ, പതിനഞ്ചാം വാർഡ് മെമ്പർ റാഫിയ,തൊഴിലുറപ്പ് പദ്ധതി ഓവർസിയർമാരായ അരുൺ,സംവൃത എന്നിവർ ആശംസകൾ അറിയിച്ചു.

മിനി എരിയാരി മീത്തൽ പഴയ കാലത്തെ ഓർമ്മകൾ അടങ്ങിയ ഒരു നാടൻ പാട്ട് അവതരിപ്പിച്ചു. ഈ പ്രദേശത്തെ മികച്ച കർഷകനായ ബാലകൃഷ്ണൻ ഏരിയാരി മീത്തൽ കൃഷിക്ക്‌ മേൽനോട്ടം വഹിച്ചു. ക്ഷേത്രത്തിലെ കൃഷിപണികൾ വളരെ ഭംഗിയായി ചെയ്യിക്കുന്ന ഭാസ്കരൻ തെക്കും പുളിഞ്ഞോളിയെ യോഗത്തിൽ വെച്ച്ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീബ മലയിൽ ആദരിച്ചു. ചടങ്ങിൽക്ഷേത്രത്തിലെ ഊരാളൻമാർ,ക്ഷേത്രഭരണ സമിതി അംഗങ്ങൾ,മാതൃ സമിതി അംഗങ്ങൾ,എളാട്ടേരി എൽപി സ്കൂളിലെ കുട്ടികളും പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )