
ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
- ശില്പശാലയ്ക്ക് മജീഷ് കാരയാട് തുടങ്ങിയവർ നേതൃത്വം നൽകി
വന്മുകം:വന്മുകം കോടിക്കൽ എ.എം യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർ ഇൻഷിദ പി ഉദ്ഘാടനം ചെയ്തു. കളിയരങ്ങ് പരിപാടിക്ക് ഫായിസ് എ.കെ. യും പാരൻ്റിങ് ക്ലാസിന് ടി.വി. അബ്ദുൽ ഗഫൂർ മാസ്റ്ററും വാമൊഴി ചിന്തുകൾ നാടൻപാട്ട് ശില്പശാലയ്ക്ക് മജീഷ് കാരയാട് തുടങ്ങിയവർ നേതൃത്വം നൽകി.

ഫൈസൽ എരണോത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ഉൽഘാടന ചടങ്ങിൽ പി.ബഷീർ, മുനീറ പി.കെ, ഷമീദ കെ, മുഹമ്മദ് ഷമ്മാസ്, ജസീല പി.കെ, സനിൽ കുമാർ ഒ, ജംഷിദ ആർ.പി. കെ, ജോഷിദ സദാനന്ദൻ, ഖലീൽ എം കെ തുടങ്ങിയവർ സംസാരിച്ചു. പി.ഹാഷിം സ്വാഗതവും ജക്കിഷ സി.എം.കെ. നന്ദി പറഞ്ഞു.
CATEGORIES News