
ഐ വി ദാസ് അനുസ്മരണവും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു
- പരിപാടി മധു കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.
വിയ്യൂർ: വായനശാലയുടെ നേതൃത്വത്തിൽ ഐ.വി ദാസ് അനുസ്മരണവും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു. പരിപാടി മധു കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ രചനാലോകത്തെ മുൻനിർത്തി നടത്തിയ സാഹിത്യ ക്വിസ്സിന് ഊർമ്മിള രാമകൃഷ്ണൻ നേതൃത്വം നൽകി. ദിലീപ് കെ സി , റഷീദ് പുളിയഞ്ചേരി രശ്മി ദേവി, ഷൈജി ഇ കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ക്വിസ്സ് മത്സരത്തിൽ പുളിയഞ്ചേരി യു പി സ്കൂൾ വിദ്യാർത്ഥികളായ അദ്രിനാഥ്, അഹൻ കൃഷ്ണ, അഷ്മിക് കെ.പി എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. വായനശാല പ്രസിഡണ്ട് ഡോ. മോഹനൻ നടുവത്തൂർ അധ്യക്ഷം വഹിച്ചു. ഭരണസമിതി അംഗങ്ങളായ ഷൈമ മണക്കണ്ടത്തിൽ സ്വാഗതവും ടി പ്രസന്ന നന്ദിയും പറഞ്ഞു.
CATEGORIES News
TAGS VIYYUR
