
വായന വസന്തം പരിപാടി ഉദ്ഘാടനം ചെയ്തു
- വായനാ വസന്തം പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഒരു പുസ്തകം കെ. പത്മാവതിക്ക് നൽകിക്കൊണ്ട് വാർഡ് കൗൺസിലർ അഡ്വക്കേറ്റ്ഉമേന്ദ്രൻ നിർവഹിച്ചു
വിയ്യൂർ :വി. പി രാജൻ കലാസാംസ്കാരിക കേന്ദ്രംലൈബ്രറി & റീഡിങ് റൂം അരീക്കൽത്താഴ വിയ്യൂർ നടത്തുന്ന വായനാ വസന്തം പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഒരു പുസ്തകം കെ. പത്മാവതിക്ക് നൽകിക്കൊണ്ട് വാർഡ് കൗൺസിലർ അഡ്വക്കേറ്റ്ഉമേന്ദ്രൻ നിർവഹിച്ചു.ചടങ്ങിൽ ബാലചന്ദ്രൻ നാമംഗലത്ത് സ്വാഗതവും ശ്രീജിത്ത് പി.ടിഅധ്യക്ഷൻവഹിക്കുകയും ചെയ്തു .

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം കേരളത്തിൽ അങ്ങോളമിങ്ങോളം വീടുകളിൽപുസ്തകം എത്തിക്കുന്ന ഈ പരിപാടിഏറെ പ്രാധാന്യത്തോടെയാണ് ലൈബ്രറികൾ നടപ്പിലാക്കുന്നത്.
CATEGORIES News
