മണിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ‘നാടറിയാം’ പ്രകൃതി പഠനയാത്ര നടത്തി

മണിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ‘നാടറിയാം’ പ്രകൃതി പഠനയാത്ര നടത്തി

  • കുറുന്തോടി യു.പി. സ്കൂൾ പരിസരത്ത് വെച്ച് വാർഡ് മെമ്പർ ബിജിത്ത് ലാൽ തെക്കേടത്തിൻ്റെ അധ്യക്ഷതയിൽ മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദിൻഷ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

മണിയൂർ: കുട്ടികളിൽ പ്രകൃതിബോധവും നാട്ടുറിവുകളും വളർത്തുകയെന്ന ലക്ഷ്യത്തോടെ മണിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ‘നാടറിയാം’ പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. കുറുന്തോടി യു.പി. സ്കൂൾ പരിസരത്ത് വെച്ച് വാർഡ് മെമ്പർ ബിജിത്ത് ലാൽ തെക്കേടത്തിൻ്റെ അധ്യക്ഷതയിൽ മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദിൻഷ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
​പഞ്ചായത്തിലെ വിവിധ ചരിത്ര-പ്രാധാന്യമുള്ളതും പ്രകൃതിരമണീയവുമായ പ്രദേശങ്ങളിലേക്കായിരുന്നു യാത്ര. തെക്കിനി ചാത്തോത്ത് കാവ്, തുരുത്തി വയൽ, പ്ലാൻ്ററ, ചങ്ങരോത്ത് താഴ ചീർപ്പ്, മാങ്ങമൂഴി സ്നാനഘട്ട്, മാക്കുന്ന് മല എന്നീ പ്രദേശങ്ങൾ സംഘം സന്ദർശിച്ചു.


​യാത്രയുടെ ഭാഗമായി കുട്ടികൾക്കായി വൈവിധ്യമാർന്ന പഠനക്ലാസുകളും ഒരുക്കിയിരുന്നു. നരേന്ദ്രനാഥ് പല്ലവി ചിത്രശലഭങ്ങളെക്കുറിച്ചും, രാജീവൻ കണ്ണമ്പത്ത് പ്രകൃതിസൗഹൃദ ജീവിതത്തെക്കുറിച്ചും, ജി.കെ. പ്രശാന്ത് വന്യജീവികളെക്കുറിച്ചും, ചെരണ്ടത്തൂർ ചിറയുടെ പ്രത്യേകതകൾ കൊയപ്ര സുരേന്ദ്രൻ മാസ്റ്ററും കുട്ടികളുമായി സംവദിച്ചു. ചെരണ്ടത്തൂർ ചിറയിലെ പക്ഷികളെ ആസ്പദമാക്കി മോഹനൻ മാസ്റ്റർ തയ്യാറാക്കിയ ഡോക്യുമെൻ്ററിയുടെ പ്രദർശനവും യാത്രയ്ക്ക് മാറ്റുകൂട്ടി.
​മണിയൂർ പഞ്ചായത്തിലെ 26 വിദ്യാലയങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 120 വിദ്യാർത്ഥികളും 25 അധ്യാപകരുമാണ് ഈ പ്രകൃതി പഠനയാത്രയിൽ പങ്കാളികളായത്.
​യാത്രാ ടീം ലീഡർ അബ്ദുസലാം എം. (എച്ച്.എം, മണിയൂർ എം.എൽ.പി), യാത്രാ മാനേജർ സിനുരാജ് കെ. (എച്ച്.എം, മന്ദത്ത് കാവ് യു.പി), ബിനീഷ് പിലാത്തോട്ടത്തിൽ (പി.ഇ.സി കൺവീനർ) എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. പ്രദേശത്തെ പ്രകൃതിസമ്പത്തിനെ അടുത്തറിയാനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും യാത്ര ഉപകരിച്ചതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )