
ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു
- തിരുവങ്ങൂരിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഓപ്പൺ ജിം സ്ഥാപിച്ചത്

കൊയിലാണ്ടി :പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവങ്ങൂരിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച ഓപ്പൺ ജിം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായി.

പന്തലായനി ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ കെ. അഭിനീഷ്, ബിന്ദു സോമൻ,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഷീല, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ സന്ധ്യ ഷിബു, അതുല്യ ബൈജു. ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, ഡിവിഷൻ മെമ്പർ ഷീബ ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. ടി.എം.കോയ, ഇ.കെ.ജുബിഷ് , എൻ.പി.മൊയ്തീൻകോയ . ടി. എം. രജില , ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം ശബ്ന ഉമ്മാരിയിൽ, കാഡ്ഗോ മെമ്പർ സന്തോഷ്, എച്ച്എംസി അംഗങ്ങളായ വി.വി. മോഹനൻ, പി.കെ. പ്രസാദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മെഡിക്കൽ ഓഫീസർ കെ.ജെ.ഷീബ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്റ്റർ രാജേഷ് നന്ദിയും പറഞ്ഞു.