
കണ്ണൂർ കരിങ്കൊടി പ്രതിഷേധം : മന്ത്രി വീണാ ജോർജിന്റെ മൊഴി വധശ്രമക്കുറ്റം ദുർബലമാക്കി
- അന്ന് കണ്ണൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്
കണ്ണൂർ : കണ്ണൂർ റെയിൽവെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്ന ഗൺമാന്റെ പരാതി ഇതോടെ പൊളിയുകയാണ്. കേസിൽ കെഎസ്യുക്കാരായ അഞ്ച് പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലിൽ അടച്ചത്.പ്രമാദമായ കേസിൽ തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നൽകാതിരുന്ന മന്ത്രി രണ്ടുദിവസം മുമ്പാണ് വിശദമായ മൊഴി നൽകിയത്.

അന്ന് കണ്ണൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാലിനെ സിപിഎമ്മുകാർ ക്രൂരമായി മർദിച്ചതാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വർധിത വീര്യത്തോടെയുള്ള പ്രതിഷേധത്തിന് കാരണമായത്.
CATEGORIES News
