
കരിപ്പൂർവിമാനത്താവളത്തിൽ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം ഡിആർഐ പിടികൂടി
- എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് നിന്നാണു സ്വർണം കണ്ടെടുത്തത്.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം ഡിആർഐ പിടികൂടി. റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിൽ എത്തിയ പൊന്നാനി സ്വദേശിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് നിന്നാണു സ്വർണം കണ്ടെടുത്തത്.

പിതാവിന്റെ ദേഹത്ത് ഒളിപ്പിച്ച മിശ്രിത രൂപത്തിലുള്ള സ്വർണവും പിടികൂടി.
CATEGORIES News
