കലോത്സവ നഗരിയിൽ പവലിയൻ ഒരുക്കി മൂടാടി വീമംഗലം യുപി സ്കൂൾ

കലോത്സവ നഗരിയിൽ പവലിയൻ ഒരുക്കി മൂടാടി വീമംഗലം യുപി സ്കൂൾ

  • പവലിയൻ സന്ദർശിക്കുന്നവർക്ക് വിത്തുകളും, തുണി സഞ്ചികളും സൗജന്യമായി നൽകി കൊണ്ടാണ് ഇവർ മാതൃകയായത്

കൊയിലാണ്ടി:കോഴിക്കോട് റവന്യൂ ജില്ല കലോത്സവ നഗരിയിൽ ശ്രദ്ധേയമായ പവലിയൻ ഒരുക്കി മൂടാടി വീ മംഗലം യുപി സ്കൂൾ ജീവനി സീഡ് പരിസ്ഥിതി ക്ലബ്ബും, മാതൃഭൂമി സീഡും സംയുക്തമായി ഒരുക്കിയ പ്ലാസ്റ്റിക്കിൽ എതിരായുള്ള ക്യാമ്പയിൻ ആണ് സംഘടിപ്പിച്ചത്. പവലിയൻ സന്ദർശിക്കുന്നവർക്ക് വിത്തുകളും, തുണി സഞ്ചികളും സൗജന്യമായി നൽകി കൊണ്ടാണ് ഇവർ മാതൃകയായത്. വിദ്യാർത്ഥികളായ അയാസ് അൻവർ, ഉസൈർ, വസുദേവ് അരവിന്ദ്, മാതൃഭൂമി സീഡ് പ്രവർത്തകർ അനുഷ്മ കാവ്യ എന്നിവരും അധ്യാപകനായ അരവിന്ദനും ഈ പരിപാടിക്ക് നേതൃത്വം കൊടുക്കുന്നു.

കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്കൂളിന് കലോത്സവത്തിനു വേണ്ടി അരി സംഭാവന നൽകി

കൊയിലാണ്ടി:കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് ഒരു ദിവസത്തെ ഭക്ഷണം ഒരുക്കിയ കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്കൂളിന് അരി സംഭാവന നൽകി. കൊയിലാണ്ടി ജെസിഎസ് പ്രസിഡണ്ട് ജെസ്‌ന സൈനുദ്ദീൻ പ്രധാന അധ്യാപിക ഷജിത ടീച്ചർ ക് കൈമാറി .ചടങ്ങിൽ ഡോ.അഖിൽ എസ് കുമാർ (മുൻ പ്രസിഡണ്ട് ജെസിഐ കൊയിലാണ്ടി),ഡോ. സൂരജ് എസ് എസ് (സെക്രട്ടറി), പ്രവീൺ കമ്മട്ടേരി, നവീന ബിജു ( സ്റ്റാഫ് സെക്രട്ടറി)എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )