
കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു
- കൊയിലാണ്ടി മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ ആചരിച്ചു
കൊയിലാണ്ടി :സി.പി.ഐ. മുൻ സംസ്ഥാന സിക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം കൊയിലാണ്ടി മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ ആചരിച്ചു.

കൊയിലാണ്ടി എൻ.ഇ. ബലറാം മന്ദിരത്തിൽ ഇ.കെ. അജിത്ത് പതാക ഉയർത്തി. കൊയിലാണ്ടി ലോക്കലിലെ വിവിധ സ്ഥലങ്ങളിൽ നടന്ന അനുസ്മരണ പരിപാടികൾക്ക് കെ എസ്. രമേഷ് ചന്ദ്ര, കെ. ചിന്നൻ, പി.കെ.വിശ്വനാഥൻ, സി ആർ മനേഷ്, ബാബു പഞ്ഞാട്ട്,പി.വി.രാജൻ , സജീവൻ എന്നിവർ നേതൃത്വം നൽകി.
CATEGORIES News