കാലിക്കറ്റ് സർവകലാശാല ബോക്സിങ് ചാമ്പ്യൻഷിപ്പ്: ദിൽഷാ ഷൈജുവിന് സ്വർണം

കാലിക്കറ്റ് സർവകലാശാല ബോക്സിങ് ചാമ്പ്യൻഷിപ്പ്: ദിൽഷാ ഷൈജുവിന് സ്വർണം

  • ചാമ്പ്യൻഷിപ്പിലെ മികച്ച വനിതാ ബോക്സറായും ദിൽഷയെ തിരഞ്ഞെടുത്തു.

കൊയിലാണ്ടി: കാലിക്കറ്റ് സർവകലാശാല ഇന്റർ കൊളീജിയറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി ദിൽഷാ ഷൈജു. വനിതാ വിഭാഗം ഫൈനലിൽ തൃശ്ശൂർ താരത്തെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഗുരുവായൂരപ്പൻ കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിയായ ദിൽഷാ ഷൈജു സ്വർണനേട്ടം സ്വന്തമാക്കിയത്. ചാമ്പ്യൻഷിപ്പിലെ മികച്ച വനിതാ ബോക്സറായും ദിൽഷയെ തിരഞ്ഞെടുത്തു.

ചെറുപ്പം മുതൽ ബോക്സിങ് പരിശീലനം നേടിവരുന്ന ദിൽഷ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മൂടാടി ഹിൽ ബസാർ മുക്കേരിക്കണ്ടി ഷൈജുവിന്റെയും മിനിയുടെയും മകളാണ്. സഹോദരി ദിയ പവർലിഫ്റ്റിങ് താരമാണ്.ഹരികൃഷ്ണനാണ് (നോക്കിൽ വർക്സ്) ദിൽഷയുടെ പരിശീലകൻ. ബോക്സിങ് രംഗത്തെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയയായ ദിൽഷയുടെ പുതിയ നേട്ടം നാടിനും അഭിമാനമായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )