കുടുംബശ്രീ ബാലസഭ; ബാലസദസ്സിന്റെ സംഘാടക സമിതിയായി

കുടുംബശ്രീ ബാലസഭ; ബാലസദസ്സിന്റെ സംഘാടക സമിതിയായി

  • യോഗം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:നഗരസഭയുടെ കുടുംബശ്രീ ബാലസഭ സംഘടിപ്പിക്കുന്ന ബാലസദസ്സിൻ്റെ സംഘാടക സമിതിയായി.സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ബാലസദസ്സ് സംഘടിപ്പിക്കുകയാണ്. കുട്ടികളുടെ കൂട്ടായ്മ വളർത്തുകയും ബാലസഭ ശാക്തീകരിക്കുകയും ചെയ്യുക, സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിയാനും അതിനു പരിഹാരങ്ങൾ കണ്ടെത്താനും കുട്ടികളെ പ്രാപ്തമാക്കുക എന്നതാണ് പരിപടിയുടെ ലക്ഷ്യം.

യോഗം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. സംഘാടക സമിതി പാനൽ കൊയിലാണ്ടി നോർത്ത് സിഡിഎസ് ചെയർപെഴ്സൺ ഇന്ദുലേഖ എം. പി അവതരിപ്പിച്ചു. പ്രവർത്തന വിശദീകരണം കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ രശ്മിശ്രീ വി. പി. എം അവതരിപ്പിച്ചു. വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി, ആരോഗ്യസ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ സി. പ്രജില എന്നിവർ ആശംസകൾ അർപ്പിച്ചു. കൊയിലാണ്ടി സൗത്ത് സിഡിഎസ് ചെയർപെഴ്സൺ വിബിന കെ. കെ സ്വാഗതവും ബാലസഭ ബ്ലോക്ക് ആർപി ഫാത്തിമ ടി വി നന്ദിയും രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )