
കുട്ടികളെ കെ ടി ജലീൽ അപമാനിച്ചത് തെറ്റെന്ന് മന്ത്രി ബിന്ദു കൃഷ്ണ
- സംഭവത്തെ കുറിച്ച് ജില്ല ശിശു സംരക്ഷണ ഓഫീസർ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് വന്നതിനുശേഷം തുടർന്ന് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കുട്ടികളെ കെ ടി ജലീൽ അപമാനിച്ചത് തെറ്റെന്ന് മന്ത്രി ബിന്ദു കൃഷ്ണ. തെറ്റ് മനസിലാക്കാൻ പോലും ജലീലിന് കഴിയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. സംഭവത്തെ കുറിച്ച് ജില്ല ശിശു സംരക്ഷണ ഓഫീസർ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് വന്നതിനുശേഷം തുടർന്ന് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത് സ്വാഗതാർഹമാണ്.

വിദ്യാർത്ഥികൾക്ക് പരാതി ഇല്ലെന്ന് പറഞ്ഞത്, അരിയാഹാരം കഴിക്കുന്ന ആർക്കുംമനസ്സിലാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിക്കാനുള്ള കാലതാമസം എന്തുകൊണ്ടെന്ന ചോദ്യത്തിന് അത് യഥാസമയം യഥാക്രമം നടക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
CATEGORIES News
TAGS THIRUVANANTHAPURAM
