
കൃഷിക്കൂട്ട-തൊഴിലുറപ്പ് തൊഴിലാളി സംഗമവും കൃഷി ഓഫീസർക്കുള്ള യാത്രയയപ്പും
- മാരിഗോൾഡ് കൃഷിക്കൂട്ടം ഒരുക്കുന്ന തണ്ണിമത്തൻ വിത്തിടീൽ ഉദ്ഘാടനം കൃഷി ഓഫീസർ വിദ്യ നിർവ്വഹിച്ചു
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ നാലാം വാർഡിലെ കൃഷിക്കൂട്ടങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും എഡിഎ പ്രൊമോഷനായി പോകുന്ന കൊയിലാണ്ടി കൃഷി ഓഫിസർ വിദ്യക്കുള്ള യാത്രയയപ്പും നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജില.സി. അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി , ബാവ കൊന്നേങ്കണ്ടി, പി.സിജീഷ്, ഫാത്തിമ റഹീസ് , പ്രബീഷ്ഒ.വി, ബാലകൃഷ്ണൻ വി, രമ്യ നിഷാദ്, ശ്രീജ, ബീനരമേശൻ , പ്രജിന , ദിനേശൻ, ആര്യ. ജിതിൻ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൃഷി ഓഫീസർക്ക് വാർഡ് വികസന സമിതിയുടെ ഉപഹാരം ചെയർപേഴ്സൺ വിതരണം ചെയ്തു.

മാരിഗോൾഡ് കൃഷിക്കൂട്ടത്തിൻ്റെയും സൗഹൃദ കൃഷിക്കൂട്ടത്തിൻ്റെയും ഉപഹാരങ്ങൾ അംഗങ്ങൾ നൽകി. കൗൺസിലർ രമേശൻ വലിയാട്ടിൽ സ്വാഗതവും സ്വാഗതവും പരിസ്ഥിതി പ്രവർത്തകൻ എം കെ ലിനിഷ് നന്ദിയും പറഞ്ഞു. മാരിഗോൾഡ് കൃഷിക്കൂട്ടം ഒരുക്കുന്ന തണ്ണിമത്തൻ വിത്തിടീൽ ഉദ്ഘാടനം കൃഷി ഓഫീസർ വിദ്യ നിർവ്വഹിച്ചു.
