
കെഎസ്ആർടിസി ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കാൻ ഒരുക്കം
- ആദ്യഘട്ടത്തിൽ 14 ബസ് ടെർമിനലുകളിലാണ് വെൻഡിങ് മെഷീൻ സ്ഥാപിക്കുക.
തിരുവനന്തപുരം:കെഎസ്ആർടിസി ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കാൻ ഒരുക്കം. ആദ്യഘട്ടത്തിൽ 14 ബസ് ടെർമിനലുകളിലാണ് വെൻഡിങ് മെഷീൻ സ്ഥാപിക്കുക. ഇതിനുശേഷം കൂടുതൽ ഡിപ്പോകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. വനിത ശിശുവികസന വകുപ്പും കെഎസ്ആർടിസിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരം കെഎസ്ആർടിസി ടെർമിനലിൽ വെച്ച് നടക്കും.വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയാണ് ഉദ്ഘാടക. ഗതാഗതമന്ത്രി സി.പി ജോൺ അധ്യക്ഷത വഹിക്കും
CATEGORIES News
