അപകീർത്തികരമായ വാർത്ത റിപ്പോർട്ട് ചെയ്ത ജനം ടിവിക്കെതിരെ നിയമനടപടിയുമായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്

അപകീർത്തികരമായ വാർത്ത റിപ്പോർട്ട് ചെയ്ത ജനം ടിവിക്കെതിരെ നിയമനടപടിയുമായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്

  • സെപ്റ്റംബർ 29-ന് ജനം ടിവി സംപ്രേഷണം ചെയ്ത വാർത്തയുമായി ബന്ധപ്പെട്ടാണ് എക്സ്പ്രസ് പബ്ലിക്കേഷൻസ് (മധുര) പ്രൈവറ്റ് ലിമിറ്റഡ് ജനം ടിവിക്കെതിരെ നോട്ടീസ് അയച്ചത്.

കൊച്ചി: അപകീർത്തികരമായ വാർത്ത റിപ്പോർട്ട് ചെയ്ത ജനം ടിവിക്കെതിരെ നിയമനടപടിയുമായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്. സെപ്റ്റംബർ 29-ന് ജനം ടിവി സംപ്രേഷണം ചെയ്ത വാർത്തയുമായി ബന്ധപ്പെട്ടാണ് എക്സ്പ്രസ് പബ്ലിക്കേഷൻസ് (മധുര) പ്രൈവറ്റ് ലിമിറ്റഡ് ജനം ടിവിക്കെതിരെ നോട്ടീസ് അയച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വാർത്ത പ്രസിദ്ധീകരിക്കുന്നതിനായി ദ ന്യൂഇന്ത്യൻ എക്‌സ്പ്രസ് ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റി എന്നായിരുന്നു ജനം ടിവി പ്രസിദ്ധീകരിച്ച വാർത്ത. എക്സ്പ്രസ് പബ്ലിക്കേഷൻസ് (മധുര) പ്രൈവറ്റ് ലിമിറ്റഡിന്റെ സി.ഇ.ഒ ലക്ഷ്മി മേനോനാണ് നോട്ടീസ് അയച്ചത്.ജനം ടിവി സംപ്രേഷണം ചെയ്ത തരത്തിലുള്ള യാതൊരു റിപ്പോർട്ടും ദ ന്യൂഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും, സ്ഥാപനത്തിൻ്റെ പേരിനും പ്രശസ്തിക്കും കളങ്കം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വാർത്ത നൽകിയതെന്നുമാണ് നോട്ടീസിൽ പറയുന്നത്. യാതൊരു സ്ഥിരീകരണവുമില്ലാതെ സംപ്രേഷണം ചെയ്ത ഈ വാർത്ത പത്രത്തിന്റെ വിശ്വസനീയതയ്ക്ക് കളങ്കമുണ്ടാക്കി, ഈ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെടുകയും, വായനക്കാരുടെ പരാതികൾക്കും കാരണമാവുകയും ചെയ്തെന്നും നോട്ടീസിൽ പറയുന്നു.

എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും ഈ അപകീർത്തികരമായ ഉള്ളടക്കം നീക്കം ചെയ്യണമെന്നും, സംപ്രേഷണം ചെയ്ത അതേ പ്രാധാന്യത്തോടെ തിരുത്ത് നൽകണമെന്നും, പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം 100 കോടി നഷ്ടപരിഹാരമായി നൽകണമെന്നും നോട്ടീസിൽ പറയുന്നു. 30 ദിവസത്തിനുള്ളിൽ ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )