
കെഎസ്എസ് പിയു പന്തലായനി ബ്ലോക്ക്; പെൻഷൻ ഭവൻ നിർമ്മാണ ഫണ്ടിലേയ്ക്ക് ആദ്യ സംഭാവന സ്വീകരിച്ചു
- ആദ്യ സംഭാവന ജി.എൻ. ചേമഞ്ചേരിയുടെ ഭാര്യ യു.കെ.കാർത്ത്യായനി അമ്മയിൽ നിന്ന് ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ മാരാരും, സംസ്ഥാന സെക്രടറി ടി.വി.ഗിരിജ എന്നിവർ ചേർന്ന് സ്വീകരിച്ചു
കൊയിലാണ്ടി :കെ.എസ്.എസ് പി.യു.പന്തലായനി ബ്ലോക്ക് കമ്മറ്റിയുടെ കെട്ടിടമായ പെൻഷൻ ഭവൻ നിർമ്മാണ ഫണ്ടിലേയ്ക്ക് ആദ്യ സംഭാവന സ്വീകരിച്ചു കൊണ്ടുള്ള ഉദ്ഘാടനം സംഘടനയുടെ ആദ്യകാല നേതാവും സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന സി.ജി.എൻ. ചേമഞ്ചേരിയുടെ ഭാര്യ യു.കെ.കാർത്ത്യായനി അമ്മയിൽ നിന്ന് ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ മാരാരും, സംസ്ഥാന സെക്രടറി ടി.വി.ഗിരിജ എന്നിവർ ചേർന്ന് സ്വീകരിച്ചു .

കെ.രാജൻ സ്വാഗതം പറഞ്ഞു.ടി.വി.ഗിരിജ, എൻ.കെ.കെ.മാരാർ,കെ.ഗീതാനന്ദൻ, ഇ.ഗംഗാധരൻ നായർ, വി.എം.ലീല, ടി.വേണുഗോപാൽ, വി.കെ.ബാലകൃഷ്ണൻ, വിജയൻ, എന്നിവർ സംസാരിച്ചു.കെ.സുരേഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു. കൊയിലാണ്ടി അഘോര ശിവക്ഷേത്രത്തിന് സമീപം പന്തലായനിയിലാണ് കെട്ടിട നിർമ്മാണം.

CATEGORIES News