കേരളം പാപ്പരാണെന്ന എ.കെ ആന്റണിയുടെ പരാമർശത്തിനെതിരെ മുൻധനമന്ത്രി കെ.എൻ ബാലഗോപാൽ

കേരളം പാപ്പരാണെന്ന എ.കെ ആന്റണിയുടെ പരാമർശത്തിനെതിരെ മുൻധനമന്ത്രി കെ.എൻ ബാലഗോപാൽ

  • കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതാണെന്ന് ബോധ്യം ഉള്ളതുകൊണ്ടാണ് അഞ്ച് ഗ്യാരന്റികൾ കൊടുക്കാൻ വി.ഡി സതീശന് ധൈര്യം വന്നതെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

കൊല്ലം : കേരളം പാപ്പരാണെന്ന എ.കെ ആന്റണിയുടെ പരാമർശത്തിനെതിരെ മുൻധനമന്ത്രി കെ.എൻ ബാലഗോപാൽ. വസ്‌തുതകൾ മനസ്സിലാക്കാതെയാണ് ആന്റണിയുടെ പ്രതികരണം. സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്തത് കൊണ്ടായിരിക്കാം അദ്ദേഹം കാര്യങ്ങൾ ശ്രദ്ധിക്കാത്തത്. അദ്ദേഹം പറഞ്ഞ പോലെയുള്ള അസ്ഥയിൽ അല്ല സംസ്ഥാനം. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതാണെന്ന് ബോധ്യം ഉള്ളതുകൊണ്ടാണ് അഞ്ച് ഗ്യാരന്റികൾ കൊടുക്കാൻ വി.ഡി സതീശന് ധൈര്യം വന്നതെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.കണക്കുകൾ വെച്ചാണ് താൻ പറയുന്നത്.

എ.കെ ആന്റണി പറഞ്ഞത് വസ്തുതകൾ മനസ്സിലാക്കാതെയാണ്. കുറച്ച് നാളായി സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്തത് കൊണ്ടായിരിക്കാം അദ്ദേഹം കാര്യങ്ങൾ ശ്രദ്ധിക്കാത്തത്. മുൻ വർഷങ്ങളേക്കാളും മെച്ചപ്പെട്ട സ്ഥിതിയാണ് ഇപ്പോൾ. ധനസ്ഥിതിയുള്ള ഖജനാവാണ് ഏൽപ്പിച്ചത്. ജനങ്ങൾ കൈപ്പ്നീര് കുടിക്കേണ്ടി വരുമെന്ന് പറയുന്നത് എന്ത് അർത്ഥത്തിൽ. വേണമെങ്കിൽ എ.കെ ആന്റണിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ തയാർ. ആന്റണി പറഞ്ഞതിൽ വിഷമം ണ്ടെന്നും അദേഹം പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )