കേരളത്തിൽ അരക്ഷിതാവസ്ഥയും അഴിമതിയുടെ പ്രളയവും: അഡ്വ:പ്രവീൺകുമാർ

കേരളത്തിൽ അരക്ഷിതാവസ്ഥയും അഴിമതിയുടെ പ്രളയവും: അഡ്വ:പ്രവീൺകുമാർ

  • ചരിത്രത്തിൽ ആദ്യമായി ക്ഷേമ പെൻഷൻ ലഭിക്കാതെ ആത്മഹത്യ ചെയ്ത ആളുകളുടെ നാടായി കേരളം മാറി

പയ്യോളി: ഈ നാട് പട്ടിണിയിലേക്കും അര രക്ഷിതാവസ്ഥയിലേക്കും നീങ്ങുകയാണെന്നും അഴിമതിയുടെ പ്രളയമാണ് കേരളത്തിലെന്നും കോഴിക്കോട് ജില്ല കോൺഗ്രസ് പ്രസിഡൻറ് അഡ്വ. കെ.പ്രവീൺകുമാർ. ഒരു വിഭാഗത്തിന് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. ചരിത്രത്തിൽ ആദ്യമായി ക്ഷേമ പെൻഷൻ ലഭിക്കാതെ ആത്മഹത്യ ചെയ്ത ആളുകളുടെ നാടായി കേരളം മാറി. ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി കൊലപാതകത്തിനും കള്ളക്കടത്തിനും സ്വർണ്ണം പൊട്ടിക്കുന്നതിനും കൂട്ടുനിൽക്കുന്നു. ഇത്തരക്കാർ വിഹരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. പയ്യോളിയിൽകേരള ഇൻഡസ്ട്രിയൽ റൂറൽ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി യുടെ ഓണക്കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണക്കിറ്റ് വിതരണ ഉദ്ഘാടനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ നിർവഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻറ് ഇ.ടി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. പടന്നയിൽ പ്രഭാകരൻ, കെ. ടി. വിനോദൻ, പി.ബാലകൃഷ്ണൻ, സതീഷ് കുന്നങ്ങോത്ത്, പി. എം. ഹരിദാസ്, കമല ആർ. പണിക്കർ, എടക്കുടി സുരേഷ് ബാബു മാസ്റ്റർ, പി. രാജേഷ് മാസ്റ്റർ, ഗീത ടീച്ചർ, സി. കെ. ഷഹനാസ്, അൻവർ കായിരിക്കണ്ടി, പി. രാമചന്ദ്രൻ നായർ, ഒ. ടി. ശ്രീനിവാസൻ മാസ്റ്റർ, മായനാരി സുരേന്ദ്രൻ, കെ. ഇ. രാധാകൃഷ്ണൻ, ടി.വി. പ്രഭാകരൻ, ടി.എൻ. എസ്. ബാബു, എം. പി.സുധീഷ് എന്നിവർ പ്രസംഗിച്ചു. ബാബു മുതുവന വീട്ടിൽ സ്വാഗതവും എം.കെ മുകുന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )