ഇന്ധനവില വർധനവ് ഒഴിവാക്കാനാവില്ലെന്ന് ധനമന്ത്രാലയം

ഇന്ധനവില വർധനവ് ഒഴിവാക്കാനാവില്ലെന്ന് ധനമന്ത്രാലയം

  • ചില രാജ്യങ്ങൾ ഇന്ധനവിലവർധനവിന്റെ ഭാരം ജനങ്ങളിലേക്ക് നൽകാൻ തീരുമാനിച്ചു

ന്യൂഡൽഹി: പെട്രോൾ-ഡീസൽ വില വർധനവ് ഒഴിവാക്കാനാവില്ലെന്ന സൂചന നൽകി കേന്ദ്രധനമന്ത്രാലയം. ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശം. ചില രാജ്യങ്ങൾ ഇന്ധനവിലവർധനവിന്റെ ഭാരം ജനങ്ങളിലേക്ക് നൽകാൻ തീരുമാനിച്ചു. ചിലർ അത് ചെയ്തിട്ടില്ല.

എന്നാൽ, ഇന്ധനവിലവർധന വരുത്തേണ്ടത് അനിവാര്യമാണെന്നാണ് ഏപ്രിലിലെ പ്രതിമാസ ഇക്കണോമിക് റിവ്യു റിപ്പോർട്ടിൽ കേന്ദ്രധനമന്ത്രാലയം പറയുന്നത്. അതേസമയം, പശ്ചിമബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് പിന്നാലെ ഇന്ധനവില വർധിക്കുമെന്ന വാർത്തകളിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. ഏപ്രിൽ 29ന് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂർത്തിയാകുന്നതിന് പിന്നാലെ ഇന്ധനവില വർധിക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ പ്രചാരണമുണ്ടായിരുന്നു ഇക്കാര്യത്തിലാണ് കേന്ദ്രസർക്കാർ വിശദീകരണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )