കേരളസ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് ബ്ലോക്ക് സമ്മേളനം നടന്നു

കേരളസ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് ബ്ലോക്ക് സമ്മേളനം നടന്നു

  • കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കൊയിലാണ്ടി: കേരളസർക്കാർ സ്റ്റേറ്റ് പെൻഷൻ കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കേരളസ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സംസ്ഥാന സമിതി അംഗം സി .കെ. വിജയൻ.
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ജില്ലാ ജോ:സെക്രട്ടറി ഗോപിനാഥ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്തു .
വി .വി രാമകൃഷ്ണൻ ബിജെപി മണ്ഡലം ജന.സെക്രട്ടറി, കെ .വി .സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു .പ്രസിഡണ്ട് കെ സത്യൻ അധ്യക്ഷം വഹിച്ചു .സെക്രട്ടറി സി .ബാലകൃഷ്ണൻ സ്വാഗതവും ജോ സെക്രട്ടറി വി .എം സത്യൻ നന്ദിയും പറഞ്ഞു .
ക്ഷാമാശ്വാസം 22 ശതമാനം ഉടൻ അനുവദിക്കുക ,മെഡിസെപ്പിനു പകരം കാര്യക്ഷമമായആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക ,പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക എന്നിവ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു .ഒ .ഗോപാലൻ നായർ ,ഇ .പദ്മനാഭൻ മാസ്റ്റർ , ടി .കെ .രവീന്ദ്രൻ കെ കെ .മുരളിമാസ്റ്റർ കെ ശങ്കരൻ മാസ്റ്റർ ,വി .എം .സത്യൻ ,ഒ . മാധവൻ എന്നിവർ സംസാരിച്ചു .
പുതിയ ഭാരവാഹികൾ
കെ .സത്യൻ പ്രസിഡണ്ട്, ,സോമൻ സുമസുല , എൻ .മണികണ്ഠൻ (വൈസ് .പ്രസിഡണ്ട് )സി .ബാലകൃഷ്ണൻ സെക്രട്ടറി വി .എം .സത്യൻ ,ടി .കെ .രവീന്ദ്രൻ ( ജോ. സെ ക്രട്ടറിമാർ )കെ .ശങ്കരൻ മാസ്റ്റർ ഖജാൻജി , ഇ.പദ്മനാഭൻ മാസ്റ്റർ എ .കെ ശശിധരൻ ,കെ ഉദയകുമാർ മാസ്റ്റർ (സമിതി അംഗങ്ങൾ )ഒ .മാധവൻജില്ലാ സമിതി അംഗം. എന്നിവരെ തെരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )