കേളപ്പജി സമാരക നിർമ്മാണം ഉടൻ ആരംഭിക്കണം

കേളപ്പജി സമാരക നിർമ്മാണം ഉടൻ ആരംഭിക്കണം

  • അനുസ്മരണയോഗം പഠന കേന്ദ്രം പ്രസിഡന്റ് ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള ഗാന്ധി കേളപ്പജിയുടെ ജന്മവീടായ പുത്തൻപുരയിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ കേളപ്പജി സമാരക നിർമ്മാണം തുടങ്ങാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് എ.സി. ഷണ്മുഖദാസ് പഠന കേന്ദ്രം കൊയിലാണ്ടി ആവശ്യപ്പെട്ടു. അനുസ്മരണയോഗം പഠന കേന്ദ്രം പ്രസിഡന്റ് ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പി. ചാത്തപ്പൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി .കെ.കെ. ശ്രീഷു അദ്ധ്യക്ഷതവഹിച്ചു. എം.എ. ഗംഗാധരൻ, കെ.കെ. നാരായണൻ, പത്താല ത്ത് ബാലൻ, ടി.എൻ ദാമോദരൻ, പി.എം. ബി. നടേരി ഒ. രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )