
കൊയിലാണ്ടിയിൽ വൻ കവർച്ച; 30 പവൻ സ്വർണം നഷ്ടപ്പെട്ടതായി കണക്ക്
- റെയിൽവേ സ്റ്റേഷന് മുൻവശം മുത്താമ്പി റോഡിലെ ഗീതാഞ്ജലിയിൽ വൻ കവർച്ച
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് മുൻവശം മുത്താമ്പി റോഡിലെ ഗീതാഞ്ജലിയിൽ വൻ കവർച്ച. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താമസക്കാർ മറ്റൊരിടത്തേക്ക് മാറിത്താമസിച്ച സമയത്താണ് കവർച്ച നടന്നത്.വീട്ടിൽ സൂക്ഷിച്ചിരുന്ന ഏകദേശം 30 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞതിനെ തുടർന്ന് വടകര ഡിവൈഎസ്പി ബിജുവിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയാണ്.
CATEGORIES News
