കൊയിലാണ്ടി കവിമേലൂർ വാസുദേവൻ്റെ പേരിലുള്ള പ്രഥമ പുരസ്ക്കാരം ചരിത്രകാരൻ ഡോ എം ആർ രാഘവവാര്യരിൽ നിന്നും ആലങ്കോട് ലീലാകൃഷ്ണൻ ഏറ്റുവാങ്ങി

കൊയിലാണ്ടി കവിമേലൂർ വാസുദേവൻ്റെ പേരിലുള്ള പ്രഥമ പുരസ്ക്കാരം ചരിത്രകാരൻ ഡോ എം ആർ രാഘവവാര്യരിൽ നിന്നും ആലങ്കോട് ലീലാകൃഷ്ണൻ ഏറ്റുവാങ്ങി

  • അവാർഡ് സമർപ്പണ ചടങ്ങ് കെ പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:കൊയിലാണ്ടി കവിമേലൂർ വാസുദേവൻ്റെ പേരിലുള്ള പ്രഥമ പുരസ്ക്കാരം ചരിത്രകാരൻ ഡോ എം ആർ രാഘവവാര്യരിൽ നിന്നും ആലങ്കോട് ലീലാകൃഷ്ണൻ ഏറ്റുവാങ്ങി. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്ക്കാരം.അവാർഡ് സമർപ്പണ ചടങ്ങ് കെ പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പ്രേംരാജ് പാലക്കാട് അധ്യക്ഷനായി.ഡോ സി പി അബൂബക്കർ മുഖ്യാതിഥിയായി. ജൂറി ചെയർമാൻ ചന്ദ്രശേഖരൻ തിക്കോടി പുരസ്ക്കാരത്തെ കുറിച്ച് സംസാരിച്ചു.

ഡോ സോമൻ കടലൂർ അനുസ്മരണ പ്രഭാഷണം നടത്തി.ആർ കെ ദീപ, എ അസീസ്, എ സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.മേലൂർ വാസുദേവൻ്റെ കവിതകൾ ഗസൽ ശൈലിയിൽ അതുല്യ ജയകുമാറും സോപാന സംഗീതശൈലിയിൽ ശിവഗംഗനാഗരാജും ലളിതഗാനം ഹരീഷും അവതരിപ്പിച്ചു. ചന്ദ്രൻ കാർത്തിക രചിച്ചു പാലക്കാട് പ്രേം രാജ് ഈണം പകർന്ന സ്വാഗത ഗാനം ഇരുപതോളം പേർ ചേർന്നാലപിച്ചു
മധു കിഴക്കയിൽ സ്വാഗതവും അപർണ വാസുദേവൻ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )