
കൊയിലാണ്ടി മാരാമുറ്റം റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
മാരാമുറ്റം റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ നിർവഹിച്ചു.
കൊയിലാണ്ടി: മാരാമുറ്റം റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.സി. മനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ഗിരീശൻ സ്വാഗതം പറഞ്ഞു.

കൗൺസിലർമാരായ സുരേഷ്, സി.കെ. ജയദേവൻ, കെ.വി. അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്യാമിലി നന്ദി അറിയിച്ചു.ഉദ്ഘാടനച്ചടങ്ങിനുശേഷം അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
CATEGORIES News
