
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ മരങ്ങൾ കടപുഴകി വീണു
- രാവിലെ ഏകദേശം 6.30 തോടെയാണ് സംഭവം നടന്നത്
കൊയിലാണ്ടി :റെയിൽവേ സ്റ്റേഷൻ റോഡിൽ മരങ്ങൾ കടപുഴകി വീണ അവസ്ഥയിൽ. വലിയ മരങ്ങൾ രണ്ട് സ്ഥലങ്ങളിലായാണ് റോഡിലേയ്ക്ക് വീണിരിക്കുന്ന നിലയിൽ ഉള്ളത്.
ഇന്ന് രാവിലെ ഏകദേശം 6.30 തോടെയാണ് സംഭവം നടന്നത്. ഓട്ടോ നിർത്തിയിടുന്ന സ്ഥലത്തെ മരം റോഡിലേയ്ക്ക് ചാഞ്ഞ് നിൽക്കുന്ന നിലയിലും, ഇതിന്റെ സമീപത്ത് തന്നെയായി വലിയ മരം റോഡിന് കുറുകെ വീണ നിലയിലുമാണ് ഉള്ളത്. ആയതിനാൽ ഇതിലൂടെയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. നിലവിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
CATEGORIES News