
കൊയിലാണ്ടി സബ് ജില്ലാ ഖോ-ഖോ മത്സരം സമാപിച്ചു
- രാവിലെ 10ന് കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി നവീന ബിജു മത്സരം ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: വിവിധ സ്കൂളുകളുടെ പങ്കാളിത്തത്തോടെ കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന കൊയിലാണ്ടി സബ് ജില്ലാ ഖോ-ഖോ മത്സരം വിജയകരമായി പൂർത്തിയായി. രാവിലെ 10ന് കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി നവീന ബിജു മത്സരം ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ സെക്രട്ടറി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.ലത, സതേഷ്, വർഷ, ശ്രീലാൽ പെരുവട്ടൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സന്തോഷ്, അനുരൂപ്, അജന്യ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

വിജയികൾ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ജിവിഎച്ച്എസ്എസ് അത്തോളി, സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ജിഎച്ച്എസ്എസ് പന്തലായിനി എന്നിവർ ജേതാക്കളായി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ചാമ്പ്യന്മാരായി.
CATEGORIES News
