
കൊയിലാണ്ടി സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കണം; എൻ.സി.പി.(എസ്)
- പ്രസിഡണ്ട് കെ. കെ. നാരായണൻ അദ്ധ്യക്ഷം വഹിച്ചു.
കൊയിലാണ്ടി: ജില്ലാ സ്പോർട്സ് കൗൺസിലിന് നൽകിയ പാട്ടക്കാലാവധി കഴിഞ്ഞതിനാലും,സ്പോർട്സ് കൗൺസിൽ 25 വർഷം മുമ്പ് സ്റ്റേഡിയം ഏറ്റെടുക്കുമ്പോൾ നടത്തുമെന്ന് പ്രഖ്യാപിച്ച വികസന പ്രവർത്തനങ്ങൾ നടത്താത്ത സാഹചര്യത്തിലും, പ്രാദേശികമായ കായിക വളർച്ചയും പരിഗണിച്ച് സ്റ്റേഡിയം കൊയിലാണ്ടി നഗരസഭ തിരിച്ചെടുക്കണമെന്ന് നാഷണൽ കോൺഗ്രസ് പാർട്ടി(സെക്കുലർ)കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

പ്രസിഡണ്ട് കെ. കെ. നാരായണൻ അദ്ധ്യക്ഷം വഹിച്ചു. തുടർന്ന് കെ.ടി.എം.കോയ, കെ.കെ.ശ്രീഷു,ഇ.എസ്.രാജൻ,പത്താലത്ത് ബാലൻ, ചേനോത്ത് വേണു, ടി.എം.ശശിധരൻ, മഠത്തിൽ വത്സൻ,ദേവസ്വം കുനി നാരായണൻ എന്നിവർ പ്രസംഗിച്ചു.
CATEGORIES News
