കൊല്ലം അംബ തിയറ്റേഴ്സിന് പുതിയ ഊർജം

കൊല്ലം അംബ തിയറ്റേഴ്സിന് പുതിയ ഊർജം

  • അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

കൊല്ലം :1973 മുതൽ കലാ സാംസ്കാരിക കായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊല്ലം അംബ തിയറ്റേഴ്സിന് പുതിയ ഊർജം.സമീപകാലത്ത് ഉണ്ടായ നിർജീവമായ അവസ്ഥയിൽ മനംനൊന്ത പഴയ കാല പ്രവർത്തകരിൽ ചിലർ സമിതി ഊർജസ്വലമാക്കുന്നതിന് വേണ്ടി ഒത്തുകൂടിയിരിയ്ക്കുകയാണ്. ഒരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ഡിസംബർ ഒന്നാം തിയ്യതി വിപുലമായ പൊതുജനപങ്കാളിത്തത്തോടെ കൊല്ലം അളകയിൽ വെച്ച് യോഗം ചേരുകയും ചെയ്തു.

പഴയ കാല നാടക പ്രവർത്തകൻ കെഎം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ പുന്നം കണ്ടി മോഹനൻ അദ്ധ്യക്ഷം വഹിച്ചു. പഴയകാലനാടക പ്രവർത്തകനും രചയിതാവും സംവിധായകനുമായ മേപ്പയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പ്രശസ്ത നാടക പ്രവർത്തകൻ ഉമേഷ് കൊല്ലം,വൈസ് ചെയർമാൻ കണ്ണാടിക്കൽ ശശി വൈദ്യർ, ഊർമ്മിള ടീച്ചർ, ട്രഷറർ ബാലൻ പത്താലത്ത്, ദാമോദരൻ കുനിയിൽ, കുറുവങ്ങാട് ശ്രീധരൻ, ഇ. എസ്‌ രാജൻ, റിട്ടയേഡ് ഡിഡിഇ
ഉണ്ണികൃഷ്ണൻപി. ടി , തുടങ്ങിയവർ ആശംസനേർന്ന് സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )