
കൊല്ലത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി മൂന്നുപേർ ബാലുശ്ശേരിയിൽ പിടിയിൽ
- കൊല്ലത്ത് നിന്ന് കാണാതായ രണ്ട് ബൈക്കുകളും ഇവരുടെ അടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്
കൊയിലാണ്ടി: കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ പിടിയിൽ. ഇന്നലെ രാത്രി ബാലുശ്ശേരി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നിര്‍മ്മല്ലൂരില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. കൊല്ലത്ത് നിന്ന് കാണാതായ രണ്ട് ബൈക്കുകളും ഇവരുടെ അടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ബൈക്കിന്റെ പല ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ച സ്ഥിതിയിലാണുള്ളത്.
കല്ലായി അമ്പലത്താഴം ഷിഹാന്‍ (21), ചേളന്നൂര്‍ പുതുക്കുടി മീത്തല്‍ സായൂജ് (20), മാങ്കാവ് പട്ടയില്‍ത്താഴെ പ്രവീണ്‍ (25) എന്നിവരാണ് പോലീസ് പിടിയിലായത് . തുടർന്ന് കൊയിലാണ്ടി പൊലീസിന് പ്രതികളെ കൈമാറി.
CATEGORIES News