
കോഴിക്കോട് ജില്ലയിൽ റെഡ്ക്രോസ് പ്രവർത്തനം മാതൃകാപരം
- റെസ്ക്രോസ് സ്റ്റേറ്റ് ചെയർമാൻ അഡ്വ: കെ. രാധാകൃഷ്ണൻ ജില്ലാ ജനറൽ ബോഡി യോഗവും അനുമോദനസദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
കൊയിലാണ്ടി:റെഡ്ക്രോസ് പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലാ ബ്രാഞ്ചിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് റെസ്ക്രോസ് സ്റ്റേറ്റ് ചെയർമാൻ അഡ്വ: കെ. രാധാകൃഷ്ണൻ പറഞ്ഞു.കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗവും അനുമോദനസദസ്സും സിഎച്ച് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തുന്ന എല്ലാ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും സ്റ്റേറ്റ് ബ്രാഞ്ചിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമിതി യോഗത്തിൽ സംസ്ഥാന വൈസ് ചെയർമാൻ ജോബി തോമസ് അനുമോദന ഭാഷണം നടത്തി.
ഷാൻകട്ടിപ്പാറസ്വാഗതവും രഞ്ജീവ് കുറുപ്പ് നന്ദിയും പറഞ്ഞ യോഗത്തിൽ സിക്രട്ടറി,ദീപു മൊടക്കല്ലൂർറിപ്പോർട്ട് അവതരിപ്പിച്ചു.ടി.എ അശോകൻ, കെ.കെ രാജൻ,അരങ്ങിൽ ഗിരീഷ്,തരുൺ കുമാർ,കെ.പി ഇബ്രാഹിം,കെ.എം രാധാകൃഷ്ണൻ,തുടങ്ങിയവർ സംസാരിച്ചു.
CATEGORIES News