മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി

  • ഡൽഹി അടച്ചുപൂട്ടാൻ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും അത് പോലും ഇവർ പാലിക്കുന്നില്ലെന്ന് എംഎ ബേബി കുറ്റപ്പെടുത്തി.

ഡൽഹി : മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇന്ത്യാ സഖ്യം കൂടി ആലോചന നടത്തും.ഗ്യാനേഷിനെ സംരക്ഷിക്കുന്ന ബിജെപി സർക്കാരിന് എതിരെ സമരം തുടരുമെന്നും നാളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണുമെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. നിയമലംഘനം നടത്തുന്നത് മോദിയും അമിത് ഷായുമാണ്.

ഡൽഹി അടച്ചുപൂട്ടാൻ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും അത് പോലും ഇവർ പാലിക്കുന്നില്ലെന്ന് എംഎ ബേബി കുറ്റപ്പെടുത്തി.
ജനാധിപത്യത്തെ മാനിക്കാത്ത സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. പോലീസുകാരെയും അർദ്ധസൈനികരെയും ആർഎസ്എസുകാരെ പോലെ ജനാധിപത്യ ശക്തികളെ അടിച്ചമർത്താൻ ദുരുപയോഗപ്പെടുത്തുന്നു. അസാധാരണ സാഹചര്യമാണ് രാജ്യത്തെന്ന് എംഎ ബേബി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )