
ചെണ്ടുമല്ലിപ്പൂ കൃഷി വിളവെടുത്തു
- വിളവെടുപ്പ് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ വി.പി. ദുൽഖി ഫിൽ നിർവഹിച്ചു
തിക്കോടി: തിക്കോടിയൻ സ്മാരക ഗവ വിഎച്ച്എസ്എസ് നാഷണൽ സർവീസ് സ്കീം ചെണ്ടുമല്ലിപ്പൂ കൃഷി വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ വി.പി. ദുൽഖി ഫിൽ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് സബീഷ് കുന്നങ്ങോത്ത്, വാർഡ് മെമ്പർ ബിനു കാരോളി, പ്രിൻസിപ്പൽ വി. നിഷ, ആർ. ഷിജു കുമാർ, കെ. സജിത്ത് എന്നിവർ സംസാരിച്ചു.
പ്രോഗ്രാം ഓഫീസർ ഒ.എം. രനീഷ്, അധ്യാപകരായ സി.എം. പ്രകാശൻ, അനീഷ് പാലിയിൽ, എം. ബഷീർ, വി.രജീഷ്, പി. സത്യൻ, പ്രചിഷ, അഭിലാഷ് തിരുവോത്ത്,
പി. വിനയൻ എന്നിവർ നേതൃത്വം നൽകി.
CATEGORIES News