
ചെളിവെള്ളത്തിൽ പുതഞ്ഞ് സുബ്രതോ കപ്പ് ഫുട്ബാേൾ
- കൊയിലാണ്ടി സ്‌റ്റേഡിയത്തിൽ നടന്ന സുബ്രതോ കപ്പ് ഫുട്ബാേൾ ടൂർണമെൻ്റിൽ നിന്ന്

കൊയിലാണ്ടി: ചെളിയിൽ കാൽ വഴുതി വീഴുന്നവർ. മുഖത്തും കണ്ണിലും ചെളിവെള്ളം തെറിച്ച് അസ്വസ്ഥരാവുന്നവർ. ചെളിവെള്ളത്തിൽ ബോളിനായി പോരാടുകയാണ് ഭാവിവാഗ്ദാനങ്ങൾ. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്‌റ്റേഡിയത്തിലെ ചെളിവെള്ളത്തിൽ നടന്ന വിദ്യാർ ഥികളുടെ ഫുട്ബാേൾ മത്സരം കണ്ട് ആളുകൾ മൂക്കത്ത് വിരൽ വെച്ചു. ടൂർണമെൻ്റിന് സമയവും സ്ഥലവും നിർണയിച്ചവർക്കെന്തെങ്കിലും തകരാറുണ്ടാേ എന്നാണ് ജനം ചോദിക്കുന്നത്. താഴേ ത്തട്ട് മുതൽ വിദ്യാർഥികളിലെ ഫുട്ബാേൾ താരങ്ങളെ കണ്ടെത്താനായി ഇന്ത്യൻ എയർ ഫോഴ്സ് എയർ മാർഷൽ സുബ്രതോ മുഖർജിയുടെ പേരിൽ നടക്കുന്ന ടൂർണമെൻ്റാണിത്.
സ്കൂൾ തലം മുതൽ ദേശീയ തലം വരെ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദേശീയ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ് കൂടിയാണിത്. ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കാൻ കൊയിലാണ്ടിയിൽ സ്പോർട്സ് കൗൺസിൽ സജ്ജമാക്കിയ സ്റ്റേഡിയത്തിൻ്റെ സ്ഥിതി വളരെ പരിതാപകരമാണ്. മഴക്കാലത്ത് ചെളി വെള്ളവും വേനലിൽ പൊടിശല്യവും കാരണം ടൂർണമെൻ്റുകളാേ കായികതാരങ്ങളുടെ പരിശീലനമാേ നടത്താനാവാത്ത സ്ഥിതിയാണ്. മഴവെള്ളം ഒഴികിപ്പാേകാൻ വഴിയില്ലാത്ത നിർമ്മിതിയാണ് പ്രധാന പ്രശ്നം.
റവന്യു വകുപ്പിൽ നിന്ന് പഴയ ബോയ്സ് ഹെെസ്കൂൾ മെെതാനം 25- വർഷത്തെ ലീസിനെടുത്താണ് സ്പാേട്സ് കൗൺസിൽ സ്‌റ്റേഡിയം നിർമ്മിച്ചത്. ലീസ് കാലാവധി തീർന്നതാേടെ പുതുക്കി കിട്ടുന്നതിന് സ്പോർട്സ് കൗൺസിലും തങ്ങൾക്ക് നൽകണമെന്ന ആവശ്യവുമായി നഗരസഭയും ജി.വി.എച്ച്.എസ്. സ്കൂളും രംംഗത്തുണ്ട്.
ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയും പാെയിൽക്കാവ് ഹയർ സെക്കൻ്ററിയും ജേതാക്കൾ സബ്ജൂനിയർ വിഭാഗത്തിൽ ജി.വി.എച്ച്. എസ്.എസ്. കൊയിലാണ്ടിയും ജൂനിയർ വിഭാഗത്തിൽ പൊയിൽക്കാവ് എച്ച്.എസ്.എസും വിജയികളായി. മത്സരം കൊയിലാണ്ടി എ.ഇ.ഒ. മഞ്ജു ഉദ്ഘാടനം ചെയ്തു. ജെ.എൻ. പ്രേംഭാസിൻ അധ്യക്ഷനായി. കെ.കെ. മനോജ്, കെ.കെ. ശ്രീഷു, സായൂജ്, ലാലു, എം. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സബ്ജൂനിയർ വിഭാഗത്തിൽ 17 – ടീമുകളും ജൂനിയർ വിഭാഗത്തിൽ എട്ട് ടീമുകളും പങ്കെടുത്തു.