
ചേമഞ്ചേരി യുപി സ്കൂളിൽ ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബദ്ധിച്ച് യുദ്ധ വിരുദ്ധ വലയം തീർത്തു
- ദിനാചരണത്തിൻ്റെ ഭാഗമായി ചേമഞ്ചേരി യുപി സ്കൂളിൽ യുദ്ധവിരുദ്ധ വലയം,പോസ്റ്റർ / കൊളാഷ് നിർമ്മാണം, പ്രത്യേക അസംബ്ലി തുടങ്ങിയവ നടന്നു
ചേമഞ്ചേരി : മാനവരാശിയുടെ കറുത്ത അധ്യായം എന്ന് വിശേഷിപ്പിക്കുന്ന ഹിരോഷിമ നാഗസാക്കി ആണവായുധ പ്രയോഗത്തിന്റെ ഞെട്ടിക്കുന്ന സ്മരണകൾ അയവിറക്കി ചേമഞ്ചേരി യുപി സ്കൂളിൽ ഹിരോഷിമ – നാഗസാക്കി ദിനം ആചരിച്ചു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അതിഭീകര മാർഗമായിരുന്നു ആണവായുധ പ്രയോഗം. ജപ്പാനിലെ ഹിരോഷിമ നാഗസാക്കി എന്നീ രണ്ടു നഗരങ്ങളിലാണ് 1945 ആഗസ്റ്റ് 6, 9തീയതികളിൽ ആണവ ബോംബ് വർഷിച്ചത്.

ലക്ഷത്തിൽ പരം ജീവനുകൾ നഷ്ടപ്പെടുകയും പതിനായിരങ്ങൾ പതിറ്റാണ്ടുകൾ ഓളം ആണവ വികിരണത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുകയും ചെയ്തു.
ദിനാചരണത്തിൻ്റെ ഭാഗമായി ചേമഞ്ചേരി യുപി സ്കൂളിൽ യുദ്ധവിരുദ്ധ വലയം, പോസ്റ്റർ / കൊളാഷ് നിർമ്മാണം, പ്രത്യേക അസംബ്ലി തുടങ്ങിയവ നടന്നു. സീനിയർ അസിസ്റ്റൻറ് ശ്രീഷു.കെ.കെ യുദ്ധം വിതയ്ക്കുന്ന വിപത്തിനെക്കുറിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ ഫാദിയ ഫെബിൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകളും പ്ലക്കാർർഡുകളും ഉയർത്തിപ്പിടിച്ച് സ്കൂൾ മൈതാനിയിൽ മുഴുവൻ കുട്ടികളും ചേർന്ന് യുദ്ധവിരുദ്ധ വലയം തീർത്തു.
അനൂദ കെ.വി, ഷീജ എസ്, ഉമേഷ് മേക്കോന, സഫിയ.കെ തുടങ്ങിയവർ നേതൃത്വം നൽകി.
