
ചേരാനല്ലൂർ അപകടത്തിൽ നടപടി തുടർന്ന് സംസ്ഥാന പോലീസിൽ അഴിച്ചു പണിക്കൊരുങ്ങി സർക്കാർ
- കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റും. ആർ നിശാന്തിനി കൊച്ചി കമ്മീഷണറാകും
തിരുവനന്തപുരം: ചേരാനല്ലൂർ അപകടത്തിൽ നടപടി തുടർന്ന് സംസ്ഥാന സർക്കാർ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റും. ആർ നിശാന്തിനി കൊച്ചി കമ്മീഷണറാകും. കാളിരാജ് മഹേഷിനെ മാറ്റും. പി പ്രകാശ് ദക്ഷിണമേഖല ഐജിയാകും. ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ ഇറങ്ങും. അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് 55 കാരൻ മരിച്ച സംഭവത്തിലെ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ ഇന്നലെ നടപടി എടുത്തിരുന്നു.

ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെ സിഐയും എസ്എച്ച്ഒയും ഉൾപ്പടെ നാല് പേരെയാണ് സസ്പെൻഡ് ചെയ്തത്.സിഐ ശ്യാം കുമാർ, എസ് എച്ച് ഒ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ്, സി പി ഒ അരുൺ ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ കർശന ഇടപെടലിന് പിന്നാലെയാണ് പോലീസുകാരെ സസ്പെൻഡ് ചെയ്തത്.
CATEGORIES News
TAGS kochi
