പിഷാരികാവിനെ ത്രസിപ്പിച്ച് സംഗീത രഞ്ജിനി

പിഷാരികാവിനെ ത്രസിപ്പിച്ച് സംഗീത രഞ്ജിനി

കൊല്ലം പിഷാരികാവ് ക്ഷേത്രാങ്കണത്തിൽ ദേവസ്വം വക ക്ഷേത്ര കലാ അക്കാദമി അവതരിപ്പിച്ച സംഗീത രഞ്ജിനി ആസ്വാദക ഹൃദയം കവർന്നു.

കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിജയദശമി ദിവസമായ ബുധനാഴ്ച കാലത്ത് കൊല്ലം പിഷാരികാവ് ക്ഷേത്രാങ്കണത്തിൽ ദേവസ്വം വക ക്ഷേത്ര കലാ അക്കാദമി അവതരിപ്പിച്ച സംഗീത രഞ്ജിനി ആസ്വാദക ഹൃദയം കവർന്നു. സംഗീതാധ്യാപകൻ അശ്വനിദേവിന്റെ കീഴിൽ സംഗീതമഭ്യസിക്കുന്ന 7 വയസ്സ് മുതൽ 70 വയസ്സു വരെയുള്ള 61 പേരാണ് സംഗീത രഞ്ജിനിയിൽ അണിനിരന്നത്.

മുരളി രാമനാട്ടുകര ഹ്രാർമോണിയം ) പ്രഭാകരൻ കൊയിലാണ്ടി, പ്രഭാകരൻ ആറാഞ്ചേരി(തബല), സുരേഷ് കൊയിലാണ്ടി( റിഥം പേഡ് ) എന്നിവർ പക്കമേളമൊരുക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )