ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽഎൻ എസ് എസ് ന്റെ നേതൃത്വത്തിൽവായനദിന വാരാചരണത്തിന് തുടക്കം

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽഎൻ എസ് എസ് ന്റെ നേതൃത്വത്തിൽവായനദിന വാരാചരണത്തിന് തുടക്കം

  • വായനദിന വാരാചരണം പ്രശസ്ത എഴുത്തുകാരി ഷൈനി കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു.

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വായനദിന വാരാചരണം പ്രശസ്ത എഴുത്തുകാരി ഷൈനി കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ നിർമ്മിച്ച പുസ്തകമരത്തിൽ ആസ്വാദനക്കുറിപ്പ് രേഖപ്പെടുത്തിയാണ് അവർ പരിപാടിക്ക് തുടക്കം കുറിച്ചത്.സഗീർ കെ. വി. സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.എം.സി ചെയർമാൻ പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി അമൽദേവ് ബി.ആർ. വായനാ പ്രതിജ്ഞ ചൊല്ലി.ചടങ്ങിൽ പ്രിൻസിപ്പാൾ ബി ജേഷ് ഉപ്പാലക്കൽ, ലിന ഫാത്തിമ, അനാമിക, നഫ്സ ഫാത്തിമ എന്നിവർ പുസ്തക ആസ്വാദന പ്രസംഗങ്ങൾ അവതരിപ്പിച്ചു. എസ്.എസ്.ജി ട്രഷറർ ശ്രീലാൽ പെരുവട്ടൂർ ആശംസകൾ നേർന്നു.

സ്റ്റാഫ് സെക്രട്ടറി സുമേഷ് താമടം നന്ദി രേഖപ്പെടുത്തി. വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളോടുള്ള വിദ്യാർത്ഥികളുടെ താൽപര്യം വർധിപ്പിക്കുന്നതിനുമായി വിവിധ പരിപാടികളോടെ വായനദിന വാരാചരണം തുടരുന്നതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )