
ജീവിതത്തിൽ ഇന്നേവരെ ഒരു അഴിമതിയും നടത്തിയിട്ടില്ല- മന്ത്രി കെ. കൃഷ്ണൻകുട്ടി
- നിയമസഭയിൽ ചർച്ച നടന്നിട്ടും എന്തുകൊണ്ട് കുഴൽനാടൻ മിണ്ടാതിരുന്നുവെന്ന് മന്ത്രി ചോദിച്ചു
എറണാകുളം: മാത്യു കുഴൽനാടന്റെ ആരോപണങ്ങളെ ഇന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി തള്ളി. ജീവിതത്തിൽ ഇതുവരെ താൻ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു . തോട്ടപ്പള്ളി സ്‌പിൽവേ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയതാണ്.

നിയമസഭയിൽ ചർച്ച നടന്നിട്ടും എന്തുകൊണ്ട് കുഴൽനാടൻ മിണ്ടാതിരുന്നുവെന്ന് മന്ത്രി ചോദിച്ചു. വിഷയത്തിൽ നിയമനടപടി സ്വീകരിക്കും.രാജി ആവശ്യവുമായി ചിറ്റൂർ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതന്റെ നിരാഹാര സമരം രാഷ്ട്രീയ പ്രേരിതമെന്നും കൃഷ്ണൻകുട്ടി ആരോപിച്ചു.പ്രളയ വിവാദത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ വീണ്ടും ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ.
CATEGORIES News
