
ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ഫസ്റ്റ്എയ്ഡ് ബോക്സ് സമർപ്പിച്ചു
- സ്കൂൾ സ്റ്റുഡൻസ് കോഡിനേറ്റേഴ്സ് ആയ ശിവദേവ്, ശ്രാവണ എന്നിവർ ചേർന്ന് പ്രധാനാധ്യാപിക സുഗന്ധി ടി. പി. ക്ക് കൈമാറി
നമ്പ്രത്ത്കര: നമ്പ്രത്ത്കര യുപി സ്കൂൾ ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ സ്കൂളിലേക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് സമർപ്പിച്ചു. ജെആർസി അംഗങ്ങൾ സമാഹരിച്ച പ്രഥമ ശുശ്രൂഷയ്ക്ക് ആവശ്യമായ വസ്തുക്കൾ സ്കൂൾ സ്റ്റുഡൻസ് കോഡിനേറ്റേഴ്സ് ആയ ശിവദേവ്, ശ്രാവണ എന്നിവർ ചേർന്ന് പ്രധാനാധ്യാപിക സുഗന്ധി ടി. പി. ക്ക് കൈമാറി. ജെആർസി സ്കൂൾ കോഡിനേറ്റർ വി .വിവേക് , സൗമിനി പി.എം. എന്നിവർ സംസാരിച്ചു.
CATEGORIES News