
ഡോ എസ് രാധാകൃഷ്ണൻ ടീച്ചേർസ് അവാർഡ് നെല്ലിയോട്ട് ബഷീറിന്
- കഴിഞ്ഞ കാലങ്ങളിൽ അദ്ദേഹം വിദ്യാഭ്യാസരംഗത്ത് നടത്തിയ നിസ്തുലമായ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.
അധ്യാപക ദിനത്തോടനുബന്ധിച്ച് യു പി ആസ്ഥാനമായിട്ടുള്ള ത്രേദായുഗ് ഫൗണ്ടേഷൻ നൽകുന്ന ഈ വർഷത്തെ ഡോ എസ് രാധാകൃഷ്ണൻ വിഷനറി മെന്റർ അവാർഡ് സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനും കോളമിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ നെല്ലിയോട്ട് ബഷീർ മാസ്റ്റർക്ക് .കഴിഞ്ഞ കാലങ്ങളിൽ അദ്ദേഹം വിദ്യാഭ്യാസരംഗത്ത് നടത്തിയ നിസ്തുലമായ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.33 വർഷം അധ്യാപന രംഗത്ത് ജോലി നോക്കിയ അദ്ദേഹം ചാലപ്പുറം ഗവ ഗണപത് ഗേൾസ് ഹയർ സെക്കന്ററിയിൽ നിന്നാണ് വിരമിച്ചത്.നമ്മുടെ നാട് പനിച്ചൂടിൽ തിളച്ചു മറിഞ്ഞിരുന്ന ഒരു കാലത്ത് അദ്ദേഹം വിദ്യാർഥികളിലൂടെ, കോഴിക്കോട് കോർപ്പറേഷൻ, ഒളവണ്ണ പെരുമണ്ണ എന്നീ പഞ്ചായത്തുകളിലും നടത്തിയിരുന്ന എന്റെ ഗ്രാമം ആരോഗ്യ ഗ്രാമം പ്രൊജക്റ്റിന് അന്നത്തെ കാലത്തെ മേയർ തോട്ടത്തിൽ രവീന്ദ്രനിൽ നിന്നും അന്നത്തെ കോഴിക്കോട് കളക്ടർ യു വി ജോസ് ഐ എ എസിൽ നിന്നും പ്രത്യേക റെക്കനേഷൻ ലഭിച്ചിരുന്നു.പാഠപുസ്തസ്കത്തിനതീതമായി തനതു ചിന്താഗതിക്കനുസരിച്ച് പുതിയ തലമുറയെ രൂപപ്പെടുത്തി എടുക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപകൻ എന്നതിലുപരി കലാ കായിക ശാസ്‌ത്ര മേളകളുടെ സബ്ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ പ്രോഗ്രാം കോഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.

ആനുകാലിക പ്രസിദ്ധീകരണങ്ങളിലും വീക്ഷണം പത്രത്തിലും സ്ഥിരം കോളമിസ്റ്റ് ആയ ഇദ്ദേഹം എഴുത്തുകാരൻ കൂടിയാണ്. ടാഗോർ ഫൗണ്ടേഷൻ കേരളയുടെ പ്രോഗ്രാം ഡയറക്ടറും ടാഗോർ പബ്ലിക്കേഷൻ ചീഫ് എഡിറ്ററുമാണ്. ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ ബഷീറിനെ തേടി നിരവധി പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്. ഡോ ബി ആർ അംബേദ്കർ ദേശീയ ഫെല്ലോഷിപ്പ് അവാർഡ്, ഭാരത് സേവക് സമാജം ദേശീയ പുരസ്‌കാരം, സംസ്ഥാന അക്ഷരശ്രീ അവാർഡ്, രവീന്ദ്ര രത്ന ദേശീയ പുരസ്‌കാരം,ദുബായ് കെ എം സി സി യുടെ മികച്ച സംഘാടനത്തിനുള്ള പുരസ്‌കാരം.കൂടാതെ സ്വദേശത്തും വിദേശത്തും നിന്ന് ധാരാളം റെക്കഗനേഷനുകളും ലഭിച്ചിട്ടുണ്ട്.കേരള ആർട്ട് ലിറ്ററേച്ചർ അസോസിയേഷൻ(KALA )പ്രസിഡണ്ട്,കേരള സാമൂഹ്യ സാംസ്‌കാരിക സാഹിത്യ കൂട്ടായ്മയുടെ (KESSSAK),സംസ്ഥാന കോഡിനേറ്റർ.ടീച്ചർ ട്രൈനെർ & മോട്ടിവേഷണൽ ട്രൈനെർ.ആന്റി ഡ്രഗ് ക്യാമ്പയിൻ റിസോഴ്സ് പേർസണൽ എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.
