കളത്തിൽ കണ്ടി കുങ്കർ മാസ്റ്ററെ കെ .എസ് .എസ് .പി .യു മൂടാടി യൂണിറ്റ്അനുസ്മരിച്ചു

കളത്തിൽ കണ്ടി കുങ്കർ മാസ്റ്ററെ കെ .എസ് .എസ് .പി .യു മൂടാടി യൂണിറ്റ്അനുസ്മരിച്ചു

  • അദ്ദേഹത്തിന്റെ പൗത്രന്മാരായ എസ് .സോനാ ലാലും ,എസ് .ശാം സുന്ദറും ഏർപ്പെടുത്തിയ എൻഡോവ്മെന്റ് സി .കെ . ജി .എം .എച്ച് എസ് .എസ് . പ്രിൻസിപ്പൽ പി .ശ്യാമള വിതരണം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു .

സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ,മികച്ച അധ്യാപകൻ, ഗ്രന്ഥശാല പ്രവർത്തകൻ, ഹോമിയോ ചികിത്സകൻ ,മികവുറ്റ സംഘാടകൻ , ദീർഘകാലം മുചുകുന്ന് യു.പി സ്കൂൾ പ്രധാന അധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കളത്തിൽ കണ്ടി കുങ്കർ മാസ്റ്ററെ കെ .എസ് .എസ് .പി .യു മൂടാടി യൂണിറ്റ് അനുസ്മരിച്ചു . അദ്ദേഹത്തിന്റെ പൗത്രന്മാരായ എസ് .സോനാ ലാലും ,എസ് .ശാം സുന്ദറും ഏർപ്പെടുത്തിയ എൻഡോവ്മെന്റ് സി .കെ . ജി .എം .എച്ച് എസ് .എസ് . പ്രിൻസിപ്പൽ പി .ശ്യാമള വിതരണം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു .സി .കെ ജി .എം .എച്ച്.എസ്.എസ് .പ്ലസ് ടു വിദ്യാർത്ഥിയായിരുന്ന നുബൈൽ നൗഫലാണ് എൻഡോവ്മെന്റിന് അർഹനായത്.

.10001രൂപയാണ് ക്യാഷ് അവാർഡ് .പ്ലസ് വൺ പ്ലസ് ടു ഇംഗ്ലീഷ് വിഷയത്തിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് എൻഡോമെന്റ് .കെ . എസ് .എസ് .പി .യു .പന്തലായിനി ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു .പി . എൻ. ശാന്തമ്മ , ബീനാഗിരീഷ്,പി .ദാമോദരൻ , കെ. സോമ സുന്ദരൻ, എസ് .ശ്യാം സുന്ദർ ,കെ . എം. കുഞ്ഞിക്കണാരൻ ,പി. കുഞ്ഞിരാമൻ ,പി. ശശീന്ദ്രൻ , എ. ഹരിദാസ് ,കെ .പി . നാണു ,കെ . എം കുമാരൻ ,ജി. ജ്യോതിലാൽ ,കെ .പി . രാഘവൻ കെ.ടി. നാണുഎന്നിവർ സംസാരിച്ചു നുബൈൽ നൗഫൽ മറുമൊഴി രേഖപ്പെടുത്തി .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )