
ഡൽഹിയിൽ കടുത്ത ഉഷ്ണതരംഗം : താപനില 46 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്
- സാധാരണയായി ജൂൺ മാസത്തിൽ അനുഭവപ്പെടാറുള്ള കടുത്ത ചൂടാണ് ഇത്തവണ മെയ് മാസത്തിൽ തന്നെ ഡൽഹിയിൽ രേഖപ്പെടുത്തുന്നത്.
ഡൽഹി : ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം അതിരൂക്ഷമായി തുടരുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ന് താപനില 46 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. സാധാരണയായി ജൂൺ മാസത്തിൽ അനുഭവപ്പെടാറുള്ള കടുത്ത ചൂടാണ് ഇത്തവണ മെയ് മാസത്തിൽ തന്നെ ഡൽഹിയിൽ രേഖപ്പെടുത്തുന്നത്.

ഇന്നലെ സഫ്ദർജംഗ് സ്റ്റേഷനിൽ 45.1 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു.ഇന്ന് സഫ്ദർജംഗ്, റിഡ്‌ജ് തുടങ്ങിയ പരിശോധനാ കേന്ദ്രങ്ങളിൽ താപനില 46 ഡിഗ്രിക്ക് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
CATEGORIES News
TAGS newdelhi
