മതാചാരങ്ങളിലെ സർക്കാർ ഇടപെടലിന് പൊതു മാർഗ്ഗനിർദേശം പുറപ്പെടുവിക്കാനാകില്ല -സുപ്രീം കോടതി

മതാചാരങ്ങളിലെ സർക്കാർ ഇടപെടലിന് പൊതു മാർഗ്ഗനിർദേശം പുറപ്പെടുവിക്കാനാകില്ല -സുപ്രീം കോടതി

  • ഓരോ കേസിന്റെയും സാഹചര്യം പരിഗണിച്ചേ ഇത്തരം കേസുകളിൽ തീരുമാനമെടുക്കാനാകു എന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു

ന്യൂഡൽഹി : മതാചാരങ്ങളിലെ സർക്കാർ ഇടപെടലിന് പൊതു മാർഗ്ഗനിർദേശം പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി. ശബരിമല യുവതി പ്രവേശനവിധി പുനഃപരിശോധന കേസിലെ വാദം കേൾക്കലിനിടെയാണ് ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ ആചാരങ്ങളിൽ സർക്കാരിന് എപ്പോൾ ഇടപെടാമെന്നതിൽ മുൻകൂട്ടി കോടതികൾ നിർദ്ദേശങ്ങളുണ്ടാക്കുന്നത് പ്രായോഗികമല്ലെന്നും പ്രയാസമാണെന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി.

ഓരോ കേസിന്റെയും സാഹചര്യം പരിഗണിച്ചേ ഇത്തരം കേസുകളിൽ തീരുമാനമെടുക്കാനാകു എന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സർക്കാരിന്റെ ഭരണഘടനാപരമായ കടമകൾ പ്രധാനമാണ് എന്നതുപോലെ വ്യക്തികളുടെ മതസ്വാതന്ത്ര്യവും നിർണ്ണായകമാണെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം വാദിച്ചു. യുവതി പ്രവേശനവിധി പുനഃപരിശോധന കേസിലെ ഹർജികളിൽ നാളെയും വാദം തുടരും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )